സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (17:42 IST)
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തില്‍ ക്രിസ്റ്റഫര്‍ (58)നെ അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക
അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ ഉത്തരവില്‍ പറയുന്നു.
2020 നവംബര്‍ നാലിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ കുട്ടിയും അനുജത്തിയും കൂടി നടന്ന് വരവെ
ഓട്ടോയില്‍ ഇരുന്ന പ്രതി കുട്ടികളെ പ്രതിയുടെ വീട്ടിലേയ്ക്ക് കൊണ്ട് പോയി പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അച്ഛന്റെ കൂട്ടുകാരനാണ് താനെന്ന് പരിചയപ്പെടുത്തിയതിനാലാണ് കുട്ടികള്‍ പ്രതിയുടെ
വീട്ടിലേക്ക് ചെല്ലാന്‍
തയ്യാറായത്. അനിയത്തിയെ ഒരു മുറിയിലിരുത്തിയതിന് ശേഷം ഇരയെ മറ്റൊരു മുറിയില്‍ കൊണ്ട് പോയാണ്
പീഡിപ്പിച്ചത്.കുട്ടി കരഞ്ഞപ്പോള്‍ പ്രതി കുട്ടിക്ക് പൈസ കൊടുത്തിട്ട് മുട്ടായി വാങ്ങി തിരിച്ച് വരാന്‍ പറഞ്ഞു. ഇത് പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു. വെളിയില്‍ ഇറങ്ങിയ കുട്ടി അനിയത്തിയേയും കൂട്ടി വീട്ടില്‍ ഓടി പോയി അമ്മയോട് വിവരം പറഞ്ഞു. വീട്ടുകാര്‍ ഉടനെ പ്രതിയെ അന്വെഷിച്ച് വീട്ടിലെത്തിയപ്പോള്‍ പ്രതി വീടിന്റെ വാതില്‍ അടച്ചു. തുടര്‍ന്നാണ് വിഴിഞ്ഞം പൊലീസില്‍ പരാതി കൊടുത്തത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഭിഭാഷകരായ എം.മുബീന, ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി.പ്രോസിക്യൂഷന്‍ പതിനേഴ് സാക്ഷികളെ വിസ്സതരിച്ചു. പതിനേഴ് രേഖകളും ഹാജരാക്കി. പിഴ തുക ഇരയക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മ്മാരായിരുന്ന അലോഷ്യസ്, കെ.എല്‍.സമ്പത്ത് എന്നിവരാണ് കേസ് അന്വെഷിച്ചത്.