തിരുവനന്തപുരം ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തി പതിവായി നഗ്‌നത പ്രദര്‍ശനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (08:35 IST)
തിരുവനന്തപുരം ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തി പതിവായി നഗ്‌നത പ്രദര്‍ശനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ പിടിയിലായി. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മുത്തുരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് ആണ് ഇയാളെ പിടികൂടിയത്. രാത്രികാലങ്ങളില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തുന്ന ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്താറുണ്ടെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയും ഇയാള്‍ ഇത്തരത്തില്‍ നഗ്‌നത പ്രദര്‍ശനം നടത്തുകയും ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി പറയുകയും ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :