1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതല്‍ 28 വരെ നടക്കും

Kottayam
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതല്‍ 28 വരെ കോട്ടയത്ത് നടക്കും. അനശ്വര, ആഷ തിയറ്ററുകളില്‍ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക, ഇന്ത്യന്‍, മലയാളം സിനിമാ വിഭാഗങ്ങളിലായി നാല്‍പതു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബറില്‍ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രദര്‍ശിപ്പിച്ച സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് കോട്ടയം ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഭാര്യക്കൊപ്പം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തി; തിരയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം