കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്നുമുതല്‍ 15വരെ; പങ്കെടുക്കുന്നത് നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 ജനുവരി 2023 (09:24 IST)
കേരള നിയമ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിന്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരളനിയമസഭ
ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 2023 ജനുവരി 9 മുതല്‍ 15 വരെ നിയമസഭാ സമുച്ചയത്തില്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്റെ വിവിധ വേദികളില്‍ പങ്കാളികളാകും. പൊതുജനങ്ങള്‍ക്കും നിയമസഭാ മന്ദിരത്തില്‍ പ്രവേശനം അനുവദിക്കുന്ന രീതിയില്‍ ആണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

പുസ്തക പ്രകാശനങ്ങള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍ ,പാനല്‍ ചര്‍ച്ചകള്‍, വിഷന്‍ ടോക്കുകള്‍ തുടങ്ങി
വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികള്‍ നടക്കും. കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പകര്‍ന്നു കൊണ്ട് വായനയാണ് ലഹരി എന്ന സന്ദേശമാണ് പുസ്തകോത്സവം മുന്നോട്ടുവെക്കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, കായിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. പുസ്തകോത്സവ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ നിയമസഭ അങ്കണത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :