1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമല തീര്‍ത്ഥാടനത്തിനെത്തി കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു; ഒരാളെ കാണാനില്ല

Sabarimala
ശബരിമല തീര്‍ത്ഥാടനത്തിന് എത്തി കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാളെ കാണാനില്ല. ശബരിമല ദര്‍ശനത്തിന് പോയ ഒമ്പതംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. അഴുതക്കടവിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി അഭിലാഷ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കണ്ണന്‍ എന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. 
 
അതേസമയം കഴിഞ്ഞദിവസം ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ തീര്‍ത്ഥാടകര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു മരിച്ചിരുന്നു. മംഗലാപുരം സ്വദേശി ശേഖര്‍ പൂജാരിയാണ് മരിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍