തക്കലയില്‍ നടുറോട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (13:10 IST)

തക്കലയില്‍ നടുറോട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തക്കല അഴകിയ മണ്ഡപം സ്വദേശി ജെബ പ്രിന്‍സയാണ് മരിച്ചത്. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് എബനേസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളിക കഴിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്നുമാസമായി ജെബ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. പിന്നാലെ യുവതിയുടെ വസ്ത്രധാരണത്തില്‍ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാന്‍ തുടങ്ങി.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവ് ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ റോഡിലെത്തിയ ഇരുവരും വഴക്കുണ്ടാക്കി തര്‍ക്കത്തില്‍ ആവുകയായിരുന്നു. പിന്നാലെ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന അരിവാളുകൊണ്ട് പ്രിന്‍സയെ വെട്ടിക്കൊല്ലുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :