1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Crismas News

കയര്‍ ഫാക്ടറി തൊഴിലാളികളുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം

Kerala Crismas News
കയര്‍ ഫാക്ടറി തൊഴിലാളികളുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം. ലേബര്‍ കമ്മിഷണര്‍ ഡോ കെ വാസുകിയുടെ അദ്ധ്യക്ഷതയില്‍  ലേബര്‍ കമ്മിഷണറേറ്റില്‍ ചേര്‍ന്ന കയര്‍ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം.  തൊഴിലാളികളുടെ ശമ്പളഘടനയില്‍ വന്ന അടിസ്ഥാന ശമ്പളത്തിനോടൊപ്പം നിശ്ചിതശതമാനം ക്ഷാമബത്തയുമെന്ന മാറ്റം പീസ് റേറ്റ് വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ക്കും ബാധകമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
 
 സംസ്ഥാന കയര്‍ കോര്‍പ്പറേഷന്റെ ഉത്പാദനക്ഷമത മാനദണ്ഡം  കയര്‍ വ്യവസായത്തിലെ പീസ് റേറ്റ് വിഭാഗത്തില്‍പ്പെടുന്ന മാറ്റ്സ്, മാറ്റിംഗ്സ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കും  ബാധകമാക്കി അതനുസരിച്ചുള്ള  കൂലി വര്‍ദ്ധനവ് നടപ്പിലാക്കും.
 
 ക്രിസ്തുമസ് ബോണസ് അഡ്വാന്‍സില്‍ 20 ശതമാനം ബോണസും 9.9 ശതമാനം ഇന്‍സെന്റീവുമായാണ് നല്കുക. ബോണസ് അഡ്വാന്‍സ് തുക ഈ മാസം 20ന് മുമ്പായി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. 
അടുത്ത ലേഖനം
പോക്സോ കേസ് പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു ആശുപത്രിയിലായി