മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (08:05 IST)
മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ ഡ്രൈവര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതും സന്തോഷായിരുന്നു.

ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശിയാണ് സന്തോഷ് കുമാര്‍. അതിക്രമിച്ച് കയറല്‍, മോഷണ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :