1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പാറശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത; മരണകാരണം കാമുകി നല്‍കിയ ജ്യൂസെന്ന് ആരോപണം

Trivandrum
പാറശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത. പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജാണ് മരിച്ചത്. അവസാനവര്‍ഷ ബിഎസ് സി വിദ്യാര്‍ത്ഥിയായിരുന്നു യുവാവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണകാരണം കാമുകി നല്‍കിയ ജ്യൂസെന്നാണ് കുടുംബത്തിന്റെ ആരോപണം. 
 
ഈമാസം 14ന് രാമവര്‍മന്‍ ചിറയിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നും ജ്യൂസ് കുടിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി തവണ ഛര്‍ദ്ദിക്കുകയും അവശനാകുകയും ചെയ്തിരുന്നു. ഇതാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാന്‍