1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police officer suspended

വാഹന പരിശോധനയ്ക്കിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി, തുടര്‍ച്ചയായി അശ്ലീല വീഡിയോ അയച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

വാഹന പരിശോധനയ്ക്കിടെ ജോസഫ് യുവതിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങുകയായിരുന്നു

Police officer suspended
യുവതിക്ക് അശ്ലീല സന്ദേശം അയച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അന്തിക്കാട് പൊലീസ് സ്റ്റേഷനു കീഴിലെ പെരിങ്ങോട്ടുകര പൊലീസ് ഔട്ട്‌പോസ്റ്റില്‍ ഡ്രൈവറായ കൊടുങ്ങല്ലൂര്‍ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 
 
ചാഴൂര്‍ സ്വദേശിനിയുടെ പരാതിയില്‍ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെയാണ് നടപടിയെടുത്തത്. വാഹന പരിശോധനയ്ക്കിടെ ജോസഫ് യുവതിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങുകയായിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി അശ്ലീല വീഡിയോ അയക്കുകയും നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുകയുമായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പാറശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത; മരണകാരണം കാമുകി നല്‍കിയ ജ്യൂസെന്ന് ആരോപണം