അനുബന്ധ വാര്‍ത്തകള്‍
- നിയമസഭാ തെരഞ്ഞെടുപ്പ് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും: ടീക്കാറാം മീണ
- പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് സ്റ്റേഷനുകളില്‍ കൂടുതല്‍ പേര് ഉണ്ടെങ്കില്‍ ഓക്സിലറി പോളിംഗ് സ്റ്റേഷന് അനുവദിക്കും
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; ഹോട്ട്സ്പോട്ടുകള്‍ നാല്
- സംസ്ഥാനത്ത് ഇന്ന് 3459 പേർക്ക് കൊവിഡ്, 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.30
- മ്യാന്മറില് പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു വര്‍ഷത്തേക്ക്
പള്‍സ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്കായി ഡോര്‍ ടു ഡോര്‍ വാക്സിന് വിതരണം നാളെകൂടി
വിവിധ കാരണങ്ങളാല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്കായി ഡോര്‍ ടു ഡോര്‍ വാക്സിന് വിതരണം ജില്ലയില്‍ തുടരുന്നു. കോവിഡ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലായിരുന്ന ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിലായിരുന്നതിനാല്‍ മകള്‍ രണ്ടുവയസുകാരി അനാഹത്തിന് ഇന്നാണ് തുള്ളിമരുന്ന് നല്‍കിയത്. വോളണ്ടിയര്‍മാര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസിലെത്തി വാക്സിന് നല്‍കുകയായിരുന്നു.
പള്‍സ് പോളിയോ തുള്ളിമരുന്നിന്റെ പ്രാധാന്യം എല്ലാ മാതാപിതാക്കളും മനസിലാക്കി കഴിഞ്ഞ ദിവസം വാക്സിന് നല്കാന് കഴിയാതിരുന്ന കുഞ്ഞുങ്ങള്‍ക്ക് ഉടന്‍ നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. കാര്യക്ഷമമായി വാക്സിനേഷന് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും കളക്ടര്‍ അഭിനന്ദിച്ചു. ഇനിയും തുള്ളിമരുന്ന് സ്വീകരിക്കാനുള്ള കുട്ടികള്‍ക്കുള്ള പോളിയോ വാക്സിന് വിതരണം നാളെ പൂര്‍ത്തിയാകും. പരിശീലനം സിദ്ധിച്ച വോളണ്ടിയര്‍മാര്‍ മുഖേന ഡോര്‍ ടു ഡോര്‍ വിതരണമാണ് നിലവില്‍ നടന്നുവരുന്നത്.