അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; ഹോട്ട്സ്പോട്ടുകള്‍ നാല്
- സംസ്ഥാനത്ത് ഇന്ന് 3459 പേർക്ക് കൊവിഡ്, 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.30
- മ്യാന്മറില് പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു വര്‍ഷത്തേക്ക്
- ഫെബ്രുവരി മാസത്തിൽ ജനിച്ചവരാണോ ? എങ്കിൽ ഇത് നിങ്ങളുടെ പ്രത്യേകതയാണ്
- മ്യാന്മറിലെ പട്ടാള അട്ടിമറി: തടവിലാക്കപ്പെട്ട സൂചിയുള്‍പ്പെടെയുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് അമേരിക്ക
പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് സ്റ്റേഷനുകളില്‍ കൂടുതല്‍ പേര് ഉണ്ടെങ്കില്‍ ഓക്സിലറി പോളിംഗ് സ്റ്റേഷന് അനുവദിക്കും
പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1000 വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുകയെന്നും ഇതില്‍ കൂടുതല്‍ പേരുള്ളിടത്ത് ഓക്സിലറി പോളിംഗ് സ്റ്റേഷന് അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓക്സിലറി പോളിംഗ് സ്റ്റേഷന്, കോവിഡ് നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനാണ് യോഗം ചേര്‍ന്നത്. നിലവിലുള്ള കെട്ടിടത്തിലോ, അതേ കോമ്പൗണ്ടിനുള്ളില്‍ താല്‍ക്കാലികമായി ഷെഡ് നിര്‍മിച്ചോ, 200 മീറ്റര്‍ ദൂര പരിധിയില്‍ കെട്ടിടം പുതുതായി കണ്ടെത്തിയോ ഓക്സിലറി പോളിംഗ് സ്റ്റേഷന് ക്രമീകരിക്കും.