കടലില്‍ പോകുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ചു; യാത്രാ നിരോധനവും ഒഴിവാക്കി

ശ്രീനു എസ്| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2020 (14:56 IST)
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്നു ജില്ലയില്‍ കടലില്‍ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണു തീരുമാനമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

മത്സ്യബന്ധനത്തിനായി കടലില്‍ പോകാവുന്നതാണ്. വിനോദ സഞ്ചാരത്തിനായി ബീച്ചുകളിലേക്ക് ആളുകള്‍ക്കു പ്രവേശിക്കാം. ജില്ലയിലെ അംഗീകൃത ക്വാറിയിങ് പ്രവര്‍ത്തനങ്ങള്‍ക്കും നിയമാനുസൃത ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ താത്കാലിക വിലക്കും പിന്‍വലിച്ചതായി കളക്ടര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :