ഡോക്ടര്‍മാരുടെ പണിമുടക്ക്: നാളെ ഒപി പ്രവര്‍ത്തിക്കില്ല

ശ്രീനു എസ്| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2020 (14:10 IST)



പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ നാളെ രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഒ പി ബഹിഷ്‌കരിക്കുന്നുവെന്ന് അറിയിച്ചു. എമര്‍ജന്‍സി അല്ലാത്ത ശസ്ത്രക്രിയകളും നാളെ ഉണ്ടായിരിക്കുന്നതല്ല. അത്യാഹിതം വിഭാഗവും കോവിഡ് ചികിത്സയും തടസ്സം കൂടാതെ നടക്കും.

KGMCTA, KGIMOA, KGMOA, KPMCTA തുടങ്ങി സര്‍കാര്‍/സ്വകാര്യ മേഖലയില്‍ ഉള്ള എല്ലാ ഡോക്ടര്‍മാരും ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് നേര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നു കയറ്റം മനസ്സിലാക്കി, അതിനെതിരെയുള്ള സമരത്തോട് സഹകരിക്കണമെന്നും അത്യാഹിത ആവശ്യങ്ങള്‍ക്ക് മാത്രമായി ആശുപത്രി സന്ദര്‍ശനം ചുരുക്കണമെന്നും പൊതു ജനങ്ങളോട് ഐ.എം എ തിരുവനന്തപുരം പ്രസിഡണ്ട് ഡോ. പ്രശാന്ത്. സി. വി യും സെക്രട്ടറി ഡോ. സിബി കുര്യന്‍ ഫിലിപ്പും അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :