അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന്റെ ഉത്ഭവം ഇന്ത്യയാണെന്ന് ചൈനീസ് ഗവേഷകര്‍
- കോഹ്ലിയും രാഹുലുമൊക്കെ ടീമിലുണ്ട് പക്ഷേ, മൂന്നു ഫോർമാറ്റിലും അവനാണ് ഇന്ത്യയുടെ വജ്രായുധം: തുറന്നുപറഞ്ഞ് ഗംഭീർ
- ആ വിധത്തിലാണ് അവർ എന്നെ നേരിടാൻ ഒരുങ്ങുന്നത് എങ്കിൽ ഞാൻ ആക്രമണകാരിയാകും: ശ്രേയസ് അയ്യർ
- പെരിയ ഇരട്ടക്കൊലപാത കേസ് സിബിഐക്ക് അന്വേഷിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി നടപടി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം: മുല്ലപ്പള്ളി
- വെമ്പായത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ അക്രമണം
'ബുറേവി' ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന് പ്രകാരം 'ബുറേവി' ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോകാനുള്ള സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും അറിയിപ്പുണ്ട്.
ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.