അനുബന്ധ വാര്‍ത്തകള്‍
- കോവിഡ്: തിരുവനന്തപുരത്ത് ആക്ടീവ് രോഗികളുടെ എണ്ണവും കുറയുന്നു
- കെഎം ഷാജിയുടെ വീടുനിർമ്മാണത്തിന്റെ വിവരങ്ങൾ തേടി ഇഡി; രേഖകൾ ഹാജരാക്കാൻ കോർപ്പറേഷന് നിർദേശം
- രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 54,366 പേർക്ക് രോഗബാധ, 73,979 രോഗമുക്തർ
- കച്ചവടം പൊടിപൊടിച്ചു: നാലുദിവസംകൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത് 26.000 കോടിയുടെ വിൽപ്പന
- പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍: പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തെഴുതി വനിതാ ലീഗ്
അവശ്യസാധനങ്ങളുടെ വിലക്കയറ്റം: സര്‍ക്കാര്‍ നിര്‍ജീവമെന്ന് ഉമ്മന്‍ ചാണ്ടി
കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വിലവര്‍ധനമൂലം ജനം നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നില്ക്കുകയാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ചുവര്‍ഷത്തേക്ക് സപ്ലൈക്കോ വില കൂട്ടില്ലെന്ന വാഗ്ദാനം കാറ്റില്‍പ്പറന്നു. നെല്‍സംഭരണത്തിലെ ഗുരുതമായ വീഴ്ചമൂലം നെല്‍കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലുമായി.
ഒറ്റമാസത്തിനിടയില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ അമ്പരിപ്പിക്കുന്ന വര്‍ധനവ് ഉണ്ടായി. സവാള വില 25രൂപയില്‍ നിന്ന് 90 രൂപ. ഉള്ളി 35 രൂപയില്‍ നിന്ന് 120 രൂപയിലെത്തി. മൊത്തവിലയിലെ വര്‍ധനവാണിത്. ചെറുകിടവില 10 ശതമാനം കൂടി കൂടും. സപ്ലൈക്കോയില്‍ 5 വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില വര്‍ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ മിക്ക സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.