1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിഎംപി നാളെ നിശാറാലി സംഘടിപ്പിക്കും

Trivandrum
മന്ത്രി കെടി ജലീല്‍ രാജിവെക്കുക, സ്വര്‍ണ-ലഹരി മാഫിയകളെ കൈയാമം വെയ്ക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സിഎംപി തിരുവനന്തപുരം ജില്ല കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാത്രി 9മണിക്ക് സെക്രെട്ടറിയേറ്റിലേയ്ക്ക്  നിശാറാലി സംഘടിപ്പിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ. സി പി ജോണ്‍ റാലി ഉത്ഘാടനം ചെയ്യും. സിഎംപി ജില്ല സെക്രട്ടറി സ.എം ആര്‍ മനോജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സ. എം പി സാജു പങ്കെടുക്കും.
 
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ചു സെക്രെട്ടറിയേറ്റില്‍ റാലി അവസാനിക്കും.ജില്ലയിലെ പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
അടുത്ത ലേഖനം
ഇന്ത്യയുടെ വഴിയേ യുഎസ്സും, ടിക്‌ടോക്കിനും വീ ചാറ്റിനും ഞായറാഴ്‌ച മുതൽ വിലക്കേർപ്പെടുത്തിയേക്കും