ഇന്ത്യയുടെ വഴിയേ യുഎസ്സും, ടിക്‌ടോക്കിനും വീ ചാറ്റിനും ഞായറാഴ്‌ച മുതൽ വിലക്കേർപ്പെടുത്തിയേക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (20:05 IST)
ചൈനീസ് ആപ്പുകളായ ടിക്‌ടോക്, വീ ചാറ്റ് എന്നിവയ്‌ക്ക് ഈ മാസം 20 മുതൽ യുഎസിൽ വിലക്കേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യസുരക്ഷയ്ക്ക് ഈ ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് നിരോധനം. യുഎസ്-ചൈന പ്രശ്‌നം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ നിക്ഷേപകരുമായി കൈകോർക്കാൻ ടിക്ടോക് നീക്കംനടത്തുന്നതിനിടയിലുമാണ് തീരുമാനം പുറത്തുവരുന്നത്.

രാജ്യസുരക്ഷ, വിദേശനയം, യുഎസിന്റെ സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ ഈ ആപ്പുകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് പറഞ്ഞു. കഴിഞ്ഞ ജൂൺ മാസത്തിലാണ് രാജ്യത്തിന്റെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും ഭീഷണിയാകുമെന്ന വിലയിരുത്തലിൽ ടിക്ടോക് ഉൾപ്പെടെ 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഇതിനു പിന്നാലെ യുഎസും സമാന നടപടിക്ക് നീങ്ങുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :