1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum covid update

തിരുവനന്തപുരത്ത് മാത്രം ഇന്ന് 926 പേര്‍ക്ക് കോവിഡ്; മൂന്ന് മരണങ്ങള്‍

Trivandrum
തിരുവനന്തപുരത്ത് മാത്രം ഇന്ന് 926 പേര്‍ക്ക് കോവിഡ്. മൂന്നുപേരുടെ മരണം കൊവിഡാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 126 പേരുടെ ഉറവിടം വ്യക്തമല്ല. ഇതില്‍ 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. 
 
രോഗം സ്ഥിരീകരിച്ചവരില്‍ 15 വയസിനു താഴെയുള്ള 101 പേരും 60 വയസിനു മുകളിലുള്ള 153 പേരുമുണ്ട്. മെഡിക്കല്‍ കോളേജ്-37, മുട്ടത്തറ-33, മണക്കാട്-18, ബാലരാമപുരം-17, വള്ളക്കടവ്-17, നെട്ടയം-13, നെയ്യാറ്റിന്‍കര-12, നാവായിക്കുളം-10, പട്ടം-8, പൂജപ്പുര-8, വേറ്റിനാട് ശാന്തിമന്ദിരം-8, മുട്ടപ്പലം-8, പരശുവയ്ക്കല്‍-7, ആനയറ-7,  നേമം-6, വര്‍ക്കല-6, മുക്കോല-5, വിഴിഞ്ഞം-4, തിരുമല-4, പാറശ്ശാല-4. എന്നിവയാണ് ഏറ്റവുമധികം രോഗികളുള്ള പ്രദേശങ്ങള്‍.
About Writer
ശ്രീനു എസ്