1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു

Trivandrum
കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്‌സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2006ലാണ് കോവളത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തിയത്. കെപിസിസി നിര്‍വാഹകസമിതി അംഗമാണ്. 
 
കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം ഹസ്സന്‍, വി.എം സുധീരന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിൽ ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു, ഉടൻ ചോദ്യം ചെയ്യും