സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു

ശ്രീനു എസ്| Last Updated: വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (21:36 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐ കളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്നുതന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന വിധം ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.09.2020 ആണ്.https:itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https:det.kerala.gov.in എന്ന ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ മുഖേന 100/ രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ..ടി.ഐ കളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍തിരുത്താവുന്നതാണ്. നിശ്ചിത തീയതിയില്‍ ഓരോ ഐ.ടി.ഐ യുടെയും വെബ്സൈതറ്റില്‍റാങ്ക് ലിസ്റ്റും അനുബന്ധവിവരങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.
റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :