തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം; നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന് വെട്ടേറ്റു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (10:40 IST)
നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം.
നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന്
വെട്ടേറ്റു. ദീപുവെന്ന ഗുണ്ടയാണ് വെട്ടിയത്. രണ്ട് പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചേന്തിയില്‍ വച്ച് ആക്രമണമുണ്ടായത്. നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റ ശരത് ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് കിട്ടുന്ന വിവരം.

സംഭവത്തില്‍ പൊലീസ് പൊലീസ് കേസെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ദിവസങ്ങളായി തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ഗുണ്ടാ അക്രമണങ്ങള്‍ തുടരുന്നുണ്ട്. ദിവങ്ങള്‍ക്കുമുന്‍പാണ് വെഞ്ഞാറാമുട്ടില്‍ രണ്ടുപേര്‍ കൊലചെയ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :