1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസിലെ 8 ജീവനക്കാര്‍ക്ക് കോവിഡ്

Minister
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്റെ ഓഫീസിലെ എട്ടു ജീവനക്കാര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. ഇന്ന് നടന്ന പരിശോധനയിലാണ് ഇവര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. സെക്രട്ടറിയറ്റ് അനക്‌സ് ഒന്നിലെ അഞ്ചാം നിലയും അടച്ചു.
 
മന്ത്രിക്ക്  കോവിഡ്  പരിശോധന  നടത്തും.  വരും ദിനങ്ങളില്‍ തലസ്ഥാന ജില്ലയില്‍ കോവിഡ്  രോഗികളുടെ എന്നതില്‍ വാന്‍ വര്‍ദ്ധന ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് സെക്രട്ടറിയേറ്റിലെ തീപിടിത്തവും തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സമര മുറകളും. ഇതും രോഗ വ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് ആശങ്കയുണ്ട്. 
അടുത്ത ലേഖനം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം