1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം: മരണപ്പെട്ട യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

Trivandrum
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. വെഞ്ഞാറമൂട് ചോതിനിവാസില്‍ ലംബോധരന്‍-സുലോചന ദമ്പതികമാരുടെ മകന്‍ അമല്‍(25)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ചാത്തന്‍പറ റോഡിലായിരുന്നു അപകടം. അമല്‍ ബൈക്കിന്റെ പുറകിലിരിക്കുകയായിരുന്നു.
 
ബൈക്ക് ഓടിച്ചിരുന്ന സജിത്ത്(24) ഗുരുതരമായ പരിക്കോടെ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് അമലിന്റെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കും.
അടുത്ത ലേഖനം
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തും, തീയ്യതി പിന്നീട്