ശ്രീനു എസ്|
Last Updated:
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (14:03 IST)
അമിത വണ്ണം കൊണ്ട് ആരോഗ്യ കാര്യങ്ങളില്‍ ആശങ്കപ്പെടുന്നവരുടെ എണ്ണം നിരവധിയുണ്ട്. ആത്മാര്‍ത്ഥമായി തന്നെ ഇവര്‍ വണ്ണം കുറയ്ക്കാനുള്ള വഴികള്‍ തേടുമെങ്കിലും വിശപ്പ് സഹിക്കാനുള്ള ക്ഷമത ഇല്ലാതെ ആഹാരം വാരിവലിച്ച് കഴച്ചുപോകാറാണ് പതിവ്. വിശപ്പ് കുറയ്ക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മതിയാകും. ഇവയില്‍ ധാരാളം പോഷകം ഉള്ളതിനാല്‍ ശരീരത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിശപ്പുകുറയ്ക്കാന്‍ സൂപ്പുകുടിക്കുന്നതും നല്ലതാണ്.
ആഹാരത്തിനു കുറച്ച് സമയം മുന്‍പ് കുറച്ച് വെള്ളം കുടിച്ചാല്‍ വയറുനിറഞ്ഞതായി തോന്നും ഇത് ആഹാരനിയന്ത്രണത്തിന് സഹായിക്കും. പച്ചക്കറികള്‍ കൊണ്ടുള്ള സാലഡ് കഴിക്കാം ഇതില്‍ നിരവധി നാരുകളും വിറ്റാവിനുകളും ഉണ്ട്. ചോറു കുറയ്ക്കുന്നതും നല്ലതാണ്.