അനുബന്ധ വാര്‍ത്തകള്‍
- മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; മുനിസിപ്പല്‍ അധ്യക്ഷന്മാരെയും ഇന്നു തെരഞ്ഞെടുക്കും
- തിരുവനന്തപുരത്ത് 322 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 248 പേര്‍ക്കു രോഗമുക്തി
- തിരുവനന്തപുരത്ത് 202 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 221 പേര്‍ക്കു രോഗമുക്തി
- കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ചു; 28കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പൊലീസ്
- വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറിടത്ത് ജയിക്കും, തൂക്കുമന്ത്രിസഭ വന്നാൽ കേരളത്തിൽ നിർണായക ശക്തിയാകും: നടൻ ദേവൻ
തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് 30ന്
തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 30നു നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനുമാകും നടക്കുക. അതത് തദ്ദേശ സ്ഥാപന വരണാധികാരികളാകും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
അതേസമയം കോര്പ്പറേഷന് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, മുനിസിപ്പല്‍ ചെയര്മാന് സ്ഥാനങ്ങളിലേക്ക് രാവിലെ 11നും ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്.