വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറിടത്ത് ജയിക്കും, തൂക്കുമന്ത്രിസഭ വന്നാൽ കേരളത്തിൽ നിർണായക ശക്തിയാകും: നടൻ ദേവൻ

അഭിറാം മനോഹർ| Last Modified ശനി, 26 ഡിസം‌ബര്‍ 2020 (17:33 IST)
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നവകേരള പീപ്പിൾസ് പാർട്ടി ആറ് സീറ്റുകളിൽ വിജയിച്ച് നിർണായക ശക്തിയായി മാറുമെന്ന് നടൻ ദേവൻ. ആറ് മണ്ഡലങ്ങളിൽ തന്റെ പാർട്ടി വിജയിക്കുമെന്നാണ് സർവേ ഫലം. കേരളത്തിൽ തൂക്കുമന്ത്രിസഭയാണ് നിലവിൽ വരുന്നതെങ്കിൽ പാർട്ടികൾക്ക് സർക്കാർ രൂപികരിക്കാൻ തന്റെ സഹായം വേണ്ടിവരുമെന്നും ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കും. 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും. പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. എന്നാൽ സുധീരനടക്കം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കി‌നിൽക്കുകയായിരുന്നു. അത് അസ്വസ്ഥതയുണ്ടാക്കി.രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള കാരണമിതാണ്. മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്.

അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് താന്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതെന്നും ദേവന്‍ പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :