അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 30 ജൂണ്‍ 2020 (13:10 IST)
കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടം വാരാനിരിക്കുന്നതെയുള്ളുവെന്ന് ലോകാരോഗ്യസംഘടന.നിലവിലെ സാഹചര്യമനുസരിച്ച് സ്ഥിതി ഇനിയും മോശമാവാൻ സാധ്യതയുണ്ടെന്നും ഈ വൈറസിനെതിരെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ചില രാജ്യങ്ങൾ സമ്പദ് ഘടന തുറക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്‌തതോടെ കൊറോണവൈറസ് കേസുകൾ വർധിച്ചുവെന്നും വൈറസിനെ നേരിടുന്നതിൽ ചില രാജ്യങ്ങൾ പുരോഗതി പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.