സ്ത്രീ സുരക്ഷയില്‍ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കും: മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (19:45 IST)
സ്ത്രീ സുരക്ഷയില്‍ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കാന്‍ വൈകാതെ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ ലിംഗസമത്വത്തില്‍ കേരളം ഒരു പ്രകാശരേഖയെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിലവില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്തെ അധികം വൈകാതെ ഒന്നാമതെത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോട്ടയ്ക്കകം ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ വനിതാ വികസന കോര്‍പ്പറേഷന്റെ നവീകരിച്ച ഓഫീസ് സമുച്ചയവും കോര്‍പ്പറേറ്റ് ഓഫീസും ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :