തൃശൂരിൽ ഞെട്ടിച്ച് യുഡിഎഫ്, പുല്ലഴിയിൽ അട്ടിമറി ജയം: കക്ഷിനില ഒപ്പത്തിനൊപ്പം

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 22 ജനുവരി 2021 (09:51 IST)
തൃശൂരിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ്, യുഡിഎഫ് വിമതനെ മേയറാക്കി ഇടതുപക്ഷം ഭരണം പിടിച്ച തൃശൂരിലാണ് അട്ടിമറി സംഭവിച്ചിരിയ്ക്കുന്നത്. പുല്ലഴിയി യുഡിഎഫ് സ്ഥാനാർത്ഥി കെ രാമനാഥൻ ജയിച്ചതോടെ കോർപ്പറേഷനിലെ കക്ഷിനില തുല്യമായി നിലവിൽ തൃശൂരിൽ 24 സീറ്റുകൾ വീതമാണ് ഇരു മുന്നണികൾക്കുമുള്ളത്. നീണ്ട ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് വിമതൻ എം കെ വർഗീസിനെ മേയറാക്കി എൽഡിഎഫ് ഭരണം പിടിച്ചത്. രണ്ട് വർഷം മേയർ സ്ഥാനം എം കെ വർഗീസിന് നൽകും എന്നായിരുന്നു ധാരണ. എന്നാൽ പുല്ലഴിയിലെ യുഡിഎഫ് വിജയത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :