ആലപ്പുഴ ബൈപ്പാസ് 28ന് തുറന്നുകൊടുക്കും: പ്രധാനമന്ത്രി എത്തില്ല

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 22 ജനുവരി 2021 (08:54 IST)

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഈ മാസം 28ന് ജനങ്ങൾക്ക് തുറന്നുകൊടുക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് പാലം തുറന്നുകൊടുക്കുക. ഉദ്ഘാടനത്തിന് പ്രധനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് നേരത്തെ റിയിച്ചിരുന്നെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതോടെയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി എത്തുന്നത്. ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞ നവംബറിൽ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

എന്നാൽ രണ്ടുമാസത്തിന് ശേഷവും കേന്ദ്രത്തിന്റെ പ്രതികരണം ലഭിയ്ക്കതെ വന്നതോടെ പ്രധാനമന്ത്രിയുടെ ഡേറ്റ് ഉടൻ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിതിൻ ഗഡ്കരിയ്ക്ക് കത്തയച്ചിരുന്നു. 6.8 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ആലപ്പുഴ ബൈപ്പാസ്. കേന്ദ്ര സർക്കാരും, പൊതുമരാമത്ത് വകുപ്പും 172 കോടി രൂപ വീതം ചെലവിട്ട് 344 കോടി അടങ്കൽ തുകയ്ക്കാണ് ബൈപ്പാസ് നിർമ്മിച്ചിരിയുന്നത്. 172 കോടിയ്ക്ക് പുറമെ. 25 കോടി രൂപ കൂടി സംസ്ഥാന സർക്കാർ ചിലവഴിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം പൂർണമായും നിർവഹിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :