കളമശ്ശേരി 37 ആം വർഡിൽ എൽഡിഎഫിന് അട്ടിമറി വിജയം

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 22 ജനുവരി 2021 (09:30 IST)
കൊച്ചി: കളമശേരി 37ആം വാർഡിൽ എൽ‌ഡിഎഫിന് അട്ടിമറി ജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരക്കാർ ആണ് 64 വോട്ടുകൾക്ക് ജയിച്ചത്. ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എൽഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയത്. 25 വർഷമായി തുടർച്ചയായി യുഡിഎഫ് ജയിച്ചുവന്ന വാർഡാണ് ഇത് കളമശേരിയിൽ എൽഡിഎഫിനും യുഡിഎഫിനും 20-20 എന്ന നിലയിലായിരുന്നു. നറുക്കെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിയ്ക്കുകയും ചെയ്തു. റഫീഖിന്റെ ജയത്തോടെ എൽഡിഎഫിന് 21 സീറ്റുകളുണ്ട്. ഇതോടെ ഭരണം പിടിയ്ക്കാം എന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :