ലോക്ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രം: തുറന്നു പ്രവർത്തിയ്ക്കാവുന്ന സ്ഥാപനങ്ങൾ ഇവ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 22 ഏപ്രില്‍ 2020 (07:37 IST)
ഡൽഹി: ലോക്ഡൗണിൽ കേന്ദ്രം ഇവുകൾ അനുവദിച്ചു, ജനങ്ങളുടെ അവശ്യ സേവനങ്ങളിലാണ് ഇളവുകൾ അനുവദിച്ചിരിയ്ക്കുന്നത്,. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. പാൽ, പാൽ ഉൽപ്പനങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തനം പുനരാരംഭിയ്ക്കാം.

മൊബൈൽ റീചാർജ് കേന്ദ്രങ്ങൾക്കും, ഇലക്ട്രിക്, ഫാൻ കടകൾക്കും തുറന്ന് പ്രവർത്തിയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിദ്യഭ്യാസ ആവശ്യങ്ങൾക്കായുള്ള പുസ്തകങ്ങൾ വിൽക്കുന്ന ബുക്ക് സ്റ്റാളുകൾക്കും തുറന്നുപ്രവർത്തിയ്ക്കാം. നേരത്തെ സമാനമായ ഇളവുകൾ സംസ്ഥാന സർക്കാർ നൽകിയതിനെതിരെ കേന്ദ്രം രംഗത്തുവന്നിരുന്നു. പുതിയ ഇളവുകൾ കേന്ദ്രം നാളെ പ്രഖ്യാപിച്ചേയ്ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :