1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Triple LockDown Kerala News

സംസ്ഥാനത്ത് ഇന്നുമുതല്‍ 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; 171 വാര്‍ഡുകളും മലപ്പുറത്ത്

Triple LockDown
സംസ്ഥാനത്ത് ഇന്നുമുതല്‍ 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. പ്രതിവാര രോഗവ്യാപനത്തോത് 8നുമുകളിലുള്ള വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള വാര്‍ഡുകള്‍ മലപ്പുറത്താണ്. ഇവിലെ 171 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ളത്. 
 
പാലക്കാട് 102 വാര്‍ഡുകളിലും തൃശൂരില്‍ 85വാര്‍ഡുകളിലും എറണാകുളത്ത് 51ഉം തിരുവനന്തപുര, പത്തനംതിട്ട ജില്ലകളില്‍ ആറുവീതം വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്. 
അടുത്ത ലേഖനം
വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷനുകള്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കി ഹൈക്കോടതി