തിരുവനന്തപുരം|
സുബിന്‍ ജോഷി|
Last Modified ബുധന്‍, 20 മെയ് 2020 (15:52 IST)
സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍ 9 അര്‍ധരാത്രിമുതല്‍ ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം ഉള്ളത്. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സംസ്ഥാനത്തെ 4200ലധികം വരുന്ന ട്രോളിംഗ് ബോട്ടുകള്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമാകും. എന്നാല്‍ ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ അധികാര പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് നിരോധനം.