ഇങ്ങനെ ഒരു പരാതി മറ്റൊരു ക്യാപ്റ്റനും ഉന്നയിക്കില്ല, വിരാട് കോഹ്‌ലിയ്ക്കെതിരെ രൂക്ഷ പരാമർശവുമായി ബെൻ സ്റ്റോക്സ്

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 20 മെയ് 2020 (16:00 IST)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്കെതിരേ രൂക്ഷ പരാമർശങ്ങളുമായി ഇംഗ്ലങ്ങിന്റെ സൂപ്പർ താരം ബെന്‍ സ്റ്റോക്‌സ് രംഗത്ത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ കോഹ്‌ലി ഗ്രൗണ്ടിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് വിമർശനവുമായി ബെൻ സ്റ്റോക്സ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഒരു നായകന് ഉന്നയിയ്ക്കാവുന്ന ഏറ്റവും മോശം പരാതിയാണ് കൊഹ്‌ലി അന്ന് ഉന്നയിച്ചത് എന്ന് ബെൻ സ്റ്റോക്സ് പറയുന്നു.

എഡ്ബാസ്റ്റണില്‍ നടന്ന കളിയില്‍ 31 റൺസിന് ഇന്ത്യ പരാജയപ്പെട്ട ശേഷമാണ് ഗ്രൗണ്ടിന്റെ വലിപ്പത്തെ കുറുച്ചുള്ള കൊഹ്‌ലിയുടെ പരാമർശം. 'ടോസ് നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും ബൗണ്ടറിയുടെ വലിപ്പവും വളരെ കുറവാണ്. ഇത്രയും ഫ്‌ളാറ്റായ പിച്ചിനൊപ്പം ബൗണ്ടറിയുടെ വലിപ്പക്കുറവും കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ ദുഷ്‌കരമായി മാറി. 59 മീറ്റര്‍ മാത്രം വലിപ്പമുള്ള ബൗണ്ടറി ആയതിനാല്‍ ബാറ്റ്‌സ്മാന്‍ സ്വീപ്പോ, റിവേഴ്‌സ് സ്വീപ്പോ കളിച്ചാല്‍ സ്പിന്നർക്ക് കാര്യമായൊന്നും ചെയ്യാനാവില്ല' എന്നായിരുന്നു കോഹ്‌ലിയുടെ വക്കുകൾ.

ഗ്രൗണ്ടിലെ ബൗണ്ടറി ചെറുതാണെന്ന വിരാടിന്റെ പരാതി എന്നെ അത്ഭുതപ്പെടുത്തി. ഇങ്ങനെയൊരു പരാതി മറ്റാരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ഒരു ക്യാപ്റ്റന് ഉന്നയിക്കാവുന്നതില്‍ വച്ച്‌ ഏറ്റവും മോശം പരാതിയാണ് ഇത്. തന്റെ പുസ്തകമായ 'ബെന്‍ സ്റ്റോക്‌സ് ഓണ്‍ ഫയയറി'ലാണ് താരം ഇന്ത്യൻ നായകനെ വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :