ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കൊവിഡ്, എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറക്കി ആശുപത്രിയിലേയ്ക്ക് മാറ്റി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 31 ജൂലൈ 2020 (12:23 IST)
കൊച്ചി: കോഴിക്കൊട്നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ച ജനശദാബ്ദി എക്സ്‌പ്രെസ്സിലെ യാത്രക്കാരന് കൊവിഡ് ബാധ. കോഴിക്കോട് കുന്നമഗലത്തെ കെഎസ്ഇ‌ബി ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ട്രെയിൻ തൃശൂർ എത്തിയപ്പോഴാണ് കൊവിഡ് പൊസിറ്റീവ് ആണെന്ന വിവരം ലഭിയ്ക്കുന്നത്. ഇതോടെ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറക്കി ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും. സമ്പർക്കം സംശയിച്ച് സ്രവം പരിശോധനയ്ക്ക് നൽകിയിരുന്നു. ട്രെയിനിൽ കാര്യമായി യാത്രക്കാർ ഉണ്ടായിരുന്നില്ല എന്നും രോഗം സ്ഥിരീകരിച്ച ആൾ ഇരുന്ന സീറ്റിന് സമീപത്ത് ആളുകൾ ഉണ്ടായിരുന്നില്ല എന്നുമാണ് വിവരം, ഇദ്ദേഹം സഞ്ചരിച്ച കം‌‌പാർട്ട്മെന്റ് അണുവിമുക്തമാാക്കിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ആംബുലനിനായി ഇദ്ദേഹം കാത്തിരുന്ന റെയിൽവേ സ്റ്റേഷനിൽ ഇരിപ്പിടവും അണുവിമുക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :