അവസാന വർഷ പരീക്ഷയിൽ മാറ്റമില്ല; പരീക്ഷയില്ലാതെ പാസ് നൽകാനാവില്ലെന്ന് യുജിസി സുപ്രീം കോടതിയിൽ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 31 ജൂലൈ 2020 (11:08 IST)
ഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സെപ്തംബര്‍ അവസാനത്തോടെ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ പൂർത്തീകരിയ്ക്കണം എന്ന് യുജിസി. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ആറിന് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ സര്‍വകലാശാലകളും പാലിക്കണമെന്നും യുജിസി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസി നിര്‍ദേശത്തെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് യു‌ജിസിയുടെ സത്യവാങ്മൂലം.

വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ നടത്താനുള്ള തീരുമാനം പരീക്ഷകള്‍ നടത്തിയില്ലെങ്കില്‍ അത് പരിഹരിയ്ക്കാനാവാത്ത പിഴവായി മാറും. വിദ്യാത്ഥികളെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ഏക മാര്‍ഗം പരീക്ഷയാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് ജൂലൈ ആറിലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്. പരീക്ഷ നടത്തുന്നതിന് സെപ്തംബര്‍ വരെ സമയം നല്‍കിയത് അതുകൊണ്ടാണ്. ഓണ്‍ലൈന്‍ ആയോ, ഓഫ് ലൈന്‍ ആയോ, രണ്ടുരീതികളും സമന്വയിപ്പിച്ചോ പരീക്ഷ നടത്താവുന്നതാണ് എന്ന് യുജിസി സുപ്രീം കോടതിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :