വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 31 ജൂലൈ 2020 (10:08 IST)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശികശങ്കറിന്റെ ചാർട്ടേഡ് അകൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കർ നൽകിയ മൊഴി പരിശോധിയ്ക്കുന്നതിന് വേണ്ടിയാണ് ചാർട്ടേഡ് അക്കൗണ്ടനിനെ ചോദ്യം ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. വർഷങ്ങളായി ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ നോക്കുന്നത് ഇദ്ദേഹമാണ് എന്നതിനാലാണ് കസ്റ്റംസ് കാര്യങ്ങൾ ആരാഞ്ഞത്.