ഓണത്തിരക്ക് : ചെന്നൈക്കും ബംഗളൂരുവിനും സ്‌പെഷ്യൽ ട്രെയിനുകൾ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (19:09 IST)
എറണാകുളം: ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റയിൽവേ ചെന്നൈക്കും ബംഗളൂരുവിനും സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനമായി. ഇതനുസരിച്ചു കൊച്ചുവേളിയിൽ നിന്ന് ചെന്നൈയിലെ താംബരത്തേക്ക് കോട്ടയം വഴി ട്രെയിൻ ഉണ്ട്. നാലാം തീയതി ഉച്ചയ്ക്ക് രണ്ടേകാലിനു താംബരത്തു നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് കൊച്ചുവേളിയിലെത്തും. ഇതേ വണ്ടി തിരികെ അഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചുവേളിയിൽ നിന്ന് തിരിച്ചു ആറാം തീയതി രാവിലെ അഞ്ചേകാലിനു താംബരത്തെത്തും.

ഇതിനൊപ്പം നാഗർകോവിൽ ജംഗ്‌ഷനിൽ നിന്ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, സേലം വഴി ചെന്നൈ എഗ്മൂറിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ പതിനൊന്നാം തീയതി വൈകിട്ട് 5.50 നു പുറപ്പെട്ടു പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ചെന്നൈ എഗ്‌മോറിലെത്തും.

ഇതുകൂടാതെ കൊച്ചുവേളിയിൽ നിന്ന് എസ്.എം.വി.ടി ബംഗളൂരുവിനു പതിനൊന്നാം തീയതി വൈകിട്ട് അഞ്ചു മണിക്ക് കൊച്ചുവേളിയിൽ നിന്ന് തിരിച്ചു പിറ്റേന്ന് രാവിലെ 1010 നു ബംഗളൂരുവിൽ എത്തുന്ന പ്രത്യേക ട്രെയിനുമുണ്ട്. ഈ വണ്ടി തിരികെ പന്ത്രണ്ടാം തീയതി വൈകിട്ട് മൂന്നു മണിക്ക് ബംഗളൂരുവിൽ നിന്ന് തിരിച്ചു പതിമൂന്നിന് പുലർച്ചെ 3.30 നു കൊച്ചുവേളിയിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :