മൊബൈലില്‍ സംസാരം: ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരം| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (18:23 IST)
മൊബൈലില്‍ സംസാരിച്ച് കൊണ്ട് റയില്‍വേ ട്രാക്ക് കുറുകേ കടക്കവേ ബാങ്ക് ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതേ കാലോടെ താമസ സ്ഥലമായ കുഴിവിളയിലെ വീട്ടില്‍ നിന്ന് തുമ്പ എസ്.ബി.ടി ജീവനക്കാരിയായ രമ്യാ സോമന്‍ (31) ബാങ്കിലേക്ക് പോകവേയാണു ട്രെയിന്‍ വരുന്നതറിയാതെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി തത്ക്ഷണം മരിച്ചത്.


കോട്ടയം നീണ്ടൂര്‍ പ്രാവട്ടം ലക്ഷ്മി നിവാസില്‍ പരേതനായ എസ്.ബി.റ്റി മാനേജര്‍ കെ.ബി.സോമന്‍റെ മകളാണ് ഇവര്‍.

കൊച്ചുവേളിയിലേക്ക് പോയ ബാംഗ്ളൂര്‍ - കൊച്ചുവേളി എക്സ്പ്രസാണ് ഇവരെ തട്ടിവീഴ്ത്തിയത്.

അപകടം ദൂരെ നിന്നു കണ്ടവര്‍ ഓടിവന്ന് ഇവരുടെ മൊബൈലില്‍ അവസാനം വിളിച്ച നമ്പറിലേക്ക് വിളിച്ചപ്പോഴാണ് മരിച്ച ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഭര്‍ത്താവ് കുളനട മുട്ടയത്ത് മലയില്‍ അനൂപ് ആനന്ദ് അമേരിക്കയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍ ആണ്. സഹോദരന്‍ രഞ്ജിത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :