തിരുവനന്തപുരം|
jj|
Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (17:04 IST)
വളരെ തിരക്കേറിയ തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ പുതിയൊരു ട്രെയിന്‍ കൂടി പരീക്ഷിച്ചുകൊണ്ട് റയില്‍വേ തിരക്കു നിയന്ത്രിക്കാന്‍ തയ്യാറായി.
രാത്രി 9.15 നു തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ (നമ്പര്‍ 06094) അടുത്ത ദിവസം
രാവിലെ 11.30 നു മംഗലാപുരത്തെത്തും.
അവിടെ നിന്ന് തിരിച്ചുള്ള ട്രെയിന്‍
രാത്രി 7.15 നു പുറപ്പെട്ട് (നമ്പര്‍ 06095) അടുത്ത ദിവസം രാവിലെ 6.45 നു കൊച്ചുവേളിയിലെത്തും. ഈ ട്രെയിന്‍ ആളുകയറി ലാഭം ഉണ്ടാക്കുകയാണെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ വീതം ട്രിപ്പ് നടത്താനാണു ആലോചന. നിലവിലെ സ്ഥിതി അനുസരിച്ച് ട്രെയിന്‍ ഹൌസ് ഫുള്‍ ആയാണ് ഓട്ടം ആരംഭിച്ചിരിക്കുന്നത്.
റയില്‍വേയുടെ ലാഭാധിഷ്ഠിത പദ്ധതി പ്രകരമാണ് ഈയൊരു പരീക്ഷണം. മൂന്നു മാസം ഈ പരീക്ഷണം തുടരും. വിജയകരമെന്നു കണ്ടാല്‍ ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം വീതമെങ്കിലും വച്ച് ഈ വണ്ടി റെഗുലര്‍ സര്‍വീസ് തുടങ്ങും.