സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ചില്ലെന്ന് എംടി രമേശ്; മുന്‍ ഡിജിപി സംഘപരിവാർ ശക്തികളുടെ ചട്ടുകമാകരുതെന്ന് ചെന്നിത്തല

സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ചില്ലെന്ന് എംടി രമേശ്

   TP Senkumar , BJP news , MT Ramesh , kummanam , Ramesh chennithala , congress , BJP , എംടി രമേശ് , ടിപി സെൻകുമാര്‍ , എംടി രമേശ് , രമേശ് ചെന്നിത്തല , ബിജെപി
തിരുവനന്തപുരം/പാലക്കാട്| jibin| Last Modified തിങ്കള്‍, 10 ജൂലൈ 2017 (15:29 IST)
മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കൂടിക്കാഴ്ച നടത്തി. സെൻകുമാറിന്‍റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

സെൻകുമാറുമായി സൗഹൃദസന്ദർശനമാണ് ഉണ്ടായതെന്ന് കൂടിക്കാഴ്‌ചയ്‌ക്കു ശേഷം എംടി രമേശ് വ്യക്തമാക്കി. അദ്ദേഹത്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ല. നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണ്. സെൻകുമാറിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുവാൻ ശ്രമം നടക്കുന്നു. വസ്തുതാപരമായ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടക്കുകയാണെന്നും രമേശ് ആരോപിച്ചു.

സെൻകുമാർ സംഘപരിവാർ ശക്തികളുടെ ചട്ടുകമായി പ്രവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പാലക്കാട്ട് പറഞ്ഞു. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും അന്യായമായി നീക്കിയപ്പോൾ അദ്ദേഹത്തെ നിയമസഭയിൽ അടക്കം കോണ്‍ഗ്രസ് പിന്തുണച്ചു. അത്തരം പിന്തുണകളെല്ലാം വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അതിനർഥം സെൻകുമാറിന്‍റെ എല്ലാ നിലപാടുകളെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ആർഎസ്എസിനെ ഇസ്‍ലാമിക് സ്റ്റേറ്റു (ഐഎസ്)മായി ഉപമിക്കാനാകില്ലെന്ന് ഒരു വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍
സെൻകുമാർ പറഞ്ഞിരുന്നു. ഇത് ബിജെപിയിലേക്കു പോകുന്നതിന്റെ മുന്നോടിയായിട്ട് ആണെന്ന വിലയിരുത്തലുമുണ്ടായി. കൂടാതെ, സെൻകുമാറിനെ ബിജെപിയിലേക്കു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :