ക്വട്ടേഷന്‍ ആരുടെ ?; ദിലീപ് കോടികള്‍ ‘പൊടിച്ചു’ - വട്ടമിട്ട് പൊലീസ്

ക്വട്ടേഷന്‍ ആരുടെ ?; ദിലീപ് കോടികള്‍ ‘പൊടിച്ചു’ - വട്ടമിട്ട് പൊലീസ്

   Dileep , Kavaya madhavan , Amma , Suni , police , tp senkumar , police club , arrest , Kavaya , റിയല്‍ എസ്‌റ്റേറ്റ് , യുവനടി , കൊച്ചി , ദിലീപ് കാവ്യ മാധവന്‍ , നാദിര്‍ഷ , പൊലീസ് , അറസ്‌റ്റ് , കേസ് , അമ്മ , താരസംഘടന , പണമിടപാട്
കൊച്ചി| jibin| Last Updated: ശനി, 8 ജൂലൈ 2017 (16:17 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം ആരോപണവിധേയനായ ദിലീപിന്റെ ബിസിനസ് പങ്കാളികളിലേക്ക്. ഇതു സംബന്ധിച്ച് നിരവധി പേരെ ചോദ്യം ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ചതിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും ചില താല്‍പ്പര്യങ്ങളുമുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇതിനേത്തുടര്‍ന്നാണ് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത്.

അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തെറ്റിപ്പിരിഞ്ഞ ശേഷം സ്ഥലമിടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഈ സാഹചര്യം കണക്കിലെടുത്താണ് ദിലീപുമായി ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ദിലീപും അക്രമിക്കപ്പെട്ട നടിയും തമ്മില്‍ ഭൂമിയിടപാട്
ഉണ്ടായിരുന്നോ, തര്‍ക്കങ്ങള്‍ നിലനിന്നിരുന്നോ എന്നൊക്കെയാണ് പൊലീസ് പരിശോധിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :