‘ടിപി കേസ് അട്ടിമറിച്ചത് എല്‍ഡിഎഫ്- യുഡിഎഫ് ഒത്തുകളി‘

തിരുവനന്തപുരം| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (14:09 IST)
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിച്ചത് എല്‍ഡിഎഫ്- യുഡിഎഫ് ഒത്തുകളിയാണെന്ന് ടിപിയുടെ ഭാര്യ കെ കെ രമ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് സന്ദര്‍ശിക്കും.

അവിടെയും നീതി ലഭിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും രമ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അന്വേഷണം ശരിയായ രീതിയിലായിരുന്നുവെന്നും രമ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് അഡ്ജസ്റ്റ്‌മെന്റ് സമരമാണ് നടത്തുന്നതെന്ന് പറഞ്ഞ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മുന്നണിയില്‍ നിന്ന് പുറത്തുവന്ന് ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും രമ ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :