1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. tomin thachankary birth day celebration issues

തച്ചങ്കരിക്ക് കേക്ക് ‘കയ്‌ക്കും’; വിശദീകരണവുമായി ഗതാഗത കമ്മീഷ്‌ണർ രംഗത്ത്

പിറന്നാല്‍ ആഘോഷിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് തച്ചങ്കരി

tomin thachankary
ജന്മദിന ആഘോഷ വിവാദത്തില്‍ വിശദീകരണവുമായി ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരി രംഗത്ത്. തന്റെ പിറന്നാല്‍ ആഘോഷിക്കണമെന്ന നിര്‍ദേശം നല്‍കി കൊണ്ടുള്ള സര്‍ക്കുലറുകള്‍ ഒന്നും ആർടിഒ ഓഫിസുകളിൽ  നല്‍കിയിട്ടില്ല. അയച്ച കത്തില്‍ പിറന്നാൾ ആഘോഷിക്കാൻ പറഞ്ഞിട്ടില്ലെന്നും തച്ചങ്കരി വ്യക്തമാക്കുന്നുണ്ട്.

പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ബൈക്കിലെത്തിയത് ബോധവൽക്കരണത്തിനുവേണ്ടിയാണ്. എന്നാൽ, മധുരം വിതരണം ചെയ്തതുമാത്രം വാർത്തയായെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

പിറന്നാല്‍ ആഘോഷിക്കണമെന്ന നിര്‍ദേശം തങ്കച്ചങ്കരി  നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വകുപ്പുമന്ത്രി എകെ  ശശീന്ദ്രനും പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയതോടെയാണ് തച്ചങ്കരി വിശദീകരണവുമായി എത്തിയത്.
About Writer
jibin