അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (14:51 IST)
പാലിയേക്കര ടോൾ പ്ലാസയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 1) മുതൽ ടോൾ നിരക്ക് കൂടും. ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 10 മുതൽ 65 രൂപ വരെ വർധനവുണ്ടാകും. കാറുകൾക്ക് 80 രൂപ ആയിരുന്നത് 90 ആയി ഉയരും.
ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് കാറുകളിൽ നിന്ന് ഈടാക്കിയിരുന്ന തുക 120ൽ നിന്നും 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140ൽ നിന്നും 160 ആകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇവയിൽ നിന്ന് ഈടാക്കിയിരുന്ന തുക 205ൽ നിന്നും 235 രൂപയാകും.
ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനി മുതൽ 315 രൂപയാകും. ഇന്നിൽ കൂടുതൽ യാത്രകൾക്കുള്ള നിരക്ക് 415ൽ നിന്നും 475 രൂപയാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് പോകാനുള്ള ചാർജ് 445ൽ നിന്നും 510 ആകും. ഒന്നിലേറെ യാത്രകൾക്ക് നൽകിയിരുന്ന 665 രൂപ 765 രൂപയായി ഉയരും.