അനുബന്ധ വാര്‍ത്തകള്‍
- നഗ്നതാ പ്രദർശനം : 35 കാരനു രണ്ടര വർഷം കഠിനതടവ്
- കെ.എസ്.ആർ.ടി.സി : പത്തനംതിട്ട ഡിപ്പോയ്ക്ക് അഭിമാനം
- പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തൽ: ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം
- പാലക്കാട് 11ലക്ഷത്തിന്റെ കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്
- മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു
ഇന്ന് ശിവരാത്രി; ആലുവ മണപ്പുറത്ത് വന്‍ ഭക്തജനത്തിരക്കിന് സാധ്യത
മഹാശിവരാത്രി പ്രമാണിച്ച് ആലുവയില്‍ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി
പൂര്‍വികരെ സ്മരിച്ചും ശിവഭക്തിയില്‍ ലയിച്ചും ഭക്തര്‍. ഇന്ന് ശിവരാത്രി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ശിവരാത്രി ആയതിനാല്‍ ആലുവ മണപ്പുറത്ത് ബലി തര്‍പ്പണത്തിനു വന്‍ ജനാവലി എത്താന്‍ സാധ്യത.
മഹാശിവരാത്രി പ്രമാണിച്ച് ആലുവയില്‍ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ ആറ് മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറക്കില്ല.
പിതൃമോക്ഷ കര്‍മങ്ങള്‍ക്കായി വന്‍ ജനാവലി ഇന്ന് ആലുവ മണപ്പുറത്ത് എത്തും. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ലക്ഷാര്‍ച്ചനയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ അര്‍ധരാത്രി വരെ നീളും. തുടര്‍ന്നു ശിവരാത്രി വിളക്ക്, ബലിതര്‍പ്പണം. പുഴയോരത്തു ദേവസ്വം ബോര്‍ഡ് 116 ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്.