വേട്ടയാടപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ആരും പിന്തുണച്ചില്ല; കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തി പരസ്യമാക്കി പ്രതാപന്‍

തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നു. അപ്പോഴൊന്നും പാര്‍ട്ടിയില്‍ നിന്ന് പിന്തുണയുണ്ടായില്ല

TN Prathapan, Lok Sabha Election 2024, Congress, UDF, Thrissur Election 2024
TN Prathapan
രേണുക വേണു| Last Modified തിങ്കള്‍, 13 മെയ് 2024 (08:48 IST)

തിരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങളില്‍ താന്‍ വേട്ടയാടപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ആരും പിന്തുണച്ചില്ലെന്ന് ടി.എന്‍.പ്രതാപന്‍. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ആദ്യം മത്സരിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തൃശൂരില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു.

തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നു. അപ്പോഴൊന്നും പാര്‍ട്ടിയില്‍ നിന്ന് പിന്തുണയുണ്ടായില്ല. ഇത് മാനസികമായി വേദനിപ്പിച്ചെന്നും പ്രതാപന്‍ പറഞ്ഞു.

തന്റെ കുടുംബത്തെയും വംശത്തെയുമടക്കം സംഘപരിവാര്‍ വേട്ടയാടി. എന്നാല്‍ ആരും പ്രതികരിച്ചില്ല. നേതാവിനെ സംരക്ഷിക്കണമെന്ന പൊതു വികാരം പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ നേതാവും അവരുടെ അണികളെ മാത്രം ഉപയോഗിക്കുന്ന പതിവാണ് പാര്‍ട്ടിയിലുള്ളതെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :