എ കെ ജെ അയ്യർ|
Last Modified ഞായര്‍, 12 മെയ് 2024 (17:50 IST)
തിരുവനന്തപുരം: വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങി 2 വിമാനങ്ങളിൽ നിന്നായി ഒളിച്ചു കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണ്ണം പിടി കൂടി. ശരീരത്തിനുള്ളിലും വിമാനത്തിൻ്റെ സീറ്റിനടിയിലുമായി 2 സംഭവങ്ങളിലായി ഒളിച്ചു കടത്താൻ ശ്രമിച്ച 728 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരാണ് പിടി കൂടിയത്. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ മൂന്ന് ക്യാപ്സൂളുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 327 ഗ്രാം നൂക്കമുള്ള ഈ സ്വർണ്ണത്തിന് വിപണിയിൽ 25.5 ലക്ഷം രൂപ വിലവരും '
ഷാർജയിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൻ്റെ യാത്രാ സീറ്റിനടിയിൽ നിന്നാണ് വിപണിയിൽ 28.5 ലക്ഷം വിലവരുന്ന 400 ഗ്രാം വരുന്ന സ്വർണ്ണ മാലയാണ്
കണ്ടെടുത്തത്. എന്നാൽ ഇത് കടത്താൻ ശ്രമിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.